പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ മലങ്കര കാത്തലിക് മദേഴ്സ് ഫോറത്തിന്റെ (എം സിഎംഎഫ്) നേതൃത്വത്തിൽ അമ്മമാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആരാധനാക്രമ വർഷാചരണ സന്ദേശം ഉയർത്തിയും മാതൃമഹോത്സവം മൈലപ്ര മൗണ്ട് ബഥനി പബ്ലിക് സ്കൂളിൽ നടന്നു.
പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുടുംബ സംവിധാനങ്ങൾക്കും ഒരു താളം ഉണ്ടെന്നും അത് ക്രമം തെറ്റാതെ കാത്തുസൂക്ഷിക്കേണ്ടത് അമ്മമാരുടെ ഉത്തരവാദിത്വമാണെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു . എംസിഎംഎഫ് ഭദ്രാസന പ്രസിഡന്റ് ഷീജ ഏബ്രഹാം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ. വർഗീസ് വിളയിൽ, റാന്നി - പെരുനാട് വൈദിക ജില്ലാ വികാരി ഫാ. ജോസ് കളവിള, മദർ പ്രൊവിൻഷ്യൽ മദർ ആഗ്നെറ്റ്, ഫാ. ജോയ്സ് പുതുപ്പറമ്പിൽ, രൂപത ആനിമേറ്റർ സിസ്റ്റർ അനന്ത, സിസ്റ്റർ നോബിൾ, സിസ്റ്റർ പവിത്ര, സിസ്റ്റർ നവ്യ, സിസ്റ്റർ റോസി, സിസ്റ്റർ പട്രീഷ്യ, ഡയാന സിനു, സുജാ ബാബു, മേരിക്കുട്ടി ജോർജ്, ജയ്സമ്മ ജോസഫ്, എ.ജി. മേഴ്സി എന്നിവർ പ്രസംഗിച്ചു.
കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസിനെ എംസിഎംഎഫ് അനുമോദിച്ചു. കോന്നി, പത്തനംതിട്ട , പന്തളം എന്നീ വൈദിക ജില്ലകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മദർ ആഗ്നറ്റ് സമ്മാനദാനം നിർവഹിച്ച